എട്ടുവയസ്സുകാരിക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിക്ക് 42 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി.

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് കഠിന ശിക്ഷ നല്‍കി കോടതി. 42 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് വിധിച്ചത് നാദാപുരം പോക്‌സോ കോടതി 2024 ജനുവരി മാസത്തിലാണ് പെണ്‍കുട്ടി…


പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് കഠിന ശിക്ഷ നല്‍കി കോടതി. 42 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് വിധിച്ചത് നാദാപുരം പോക്‌സോ കോടതി 

2024 ജനുവരി മാസത്തിലാണ് പെണ്‍കുട്ടി അക്രമത്തിന് ഇരയായത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൂത്താളി ജില്ലാകൃഷി ഫാമിലെ ജീവനക്കാരനായ പെരുവണ്ണാമൂഴി കല്ലിപ്പറമ്പില്‍ ചന്ദ്രന്‍ എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്.

പെരുവണ്ണാമൂഴി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ വാസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടത്തിയത് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അരുണ്‍ ദാസ്,സി.പി.ഒ.ലിസ്‌ന ടി.കെ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.ലെയ്‌സണ്‍ ഓഫീസര്‍ ഷാനി.പി.എം പ്രോസിക്യൂഷന്‍ വിംഗിനെ ഏകോപിപ്പിച്ചു




Comments (0)