കേരളം അടക്കം 6 സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ; ഓം പ്രകാശ് മാഥൂർ കേരള ഗവർണർ

ഡൽഹി: കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കേരള ഗവർണറായി മുതിർന്ന ബിജെപി നേതാവ് ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. 2024 ജൂലൈയിലാണ്…

ഡൽഹി: കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കേരള ഗവർണറായി മുതിർന്ന ബിജെപി നേതാവ് ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. 2024 ജൂലൈയിലാണ് സിക്കിം ഗവർണറായി നിയമിതനായത്. രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാ എംപിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു മാഥൂർ. ആർഎസ്എസ് പ്രചാരകനായും ബിജെപി ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കും പുതിയ ഗവർണർമാരെ നിയമിച്ചു. തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെയും കർണാടക ഗവർണറായി ഡോ. സുധ യാദവിനെയും ഒഡീഷ ഗവർണറായി ബ്രജ് മോഹൻ റാമിനെയും ഉത്തരാഖണ്ഡ് ഗവർണറായി ഡോ. ധൽ സിങ് ബിസെനെയും സിക്കിം ഗവർണറായി ദുഷ്യന്ത് ഗൗതമിനെയും നിയമിച്ചു.

Comments (0)