സീനിയര്‍ സിറ്റിസണ്‍ ഫ്രെന്‍ഡ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേപ്പയൂര്‍ യൂണിറ്റ് ലോക വയോജന ദിനം ആചരിച്ചു
മേപ്പയൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫ്രെന്‍ഡ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേപ്പയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുന്‍ മേലടി ബ്ലോക്ക് പ്രെസിഡണ്ട് കെ. കുഞ്ഞിരാമന്‍ സംഘടനയുടെ പതാക ഉയര്‍ത്തിയതോടെയാണ്…
മേപ്പയൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫ്രെന്‍ഡ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേപ്പയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുന്‍ മേലടി ബ്ലോക്ക് പ്രെസിഡണ്ട് കെ. കുഞ്ഞിരാമന്‍ സംഘടനയുടെ പതാക ഉയര്‍ത്തിയതോടെയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായത്.
വയോജന ദിന സമ്മേളനത്തില്‍ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി ആര്‍. വി. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
യൂണിറ്റ് പ്രസിഡണ്ട് എം. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കൂവല ശ്രീധരന്‍ സ്വാഗതവും വി. പി. ശിവദാസന്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ നിരവധി മുതിര്‍ന്ന പൗരന്മാരും അസോസിയേഷന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
The post സീനിയര്‍ സിറ്റിസണ്‍ ഫ്രെന്‍ഡ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേപ്പയൂര്‍ യൂണിറ്റ് ലോക വയോജന ദിനം ആചരിച്ചു appeared first on.
Comments (0)