സ്വർണവില വീണ്ടും കയറി; പവന് 760 രൂപ വർധന
കൊച്ചി: ഇന്നലെ രാവിലെ കുതിച്ചുയരുകയും ഉച്ചക്ക് ഇടിയുകയും ചെയ്ത സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് രാവിലെ കൂടിയത്. ഇതോടെ ഗ്രാമിന് 14,195 രൂപയും പവന് 1,13,560 രൂപയുമായി. ഇന്നലെ രാവിലെ ഗ്രാമിന് 290…
കൊച്ചി: ഇന്നലെ രാവിലെ കുതിച്ചുയരുകയും ഉച്ചക്ക് ഇടിയുകയും ചെയ്ത സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് രാവിലെ കൂടിയത്. ഇതോടെ ഗ്രാമിന് 14,195 രൂപയും പവന് 1,13,560 രൂപയുമായി.
ഇന്നലെ രാവിലെ ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയും കൂടിയ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൈവരിച്ചിരുന്നു. പവന് 1,13,760 രൂപയും ഗ്രാമിന് 14,220 രൂപയുമായിരുന്നു ഇന്നലെ രാവിലത്തെ വില. എന്നാൽ, ഉച്ചക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞതോടെ യഥാക്രമം 14,100 രൂപയും 1,12,800 രൂപയുമായി.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്നലെ വൈകീട്ട് 4,373.19 ഡോളറായിരുന്ന സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസ് വില 4,400.67 ഡോളറിലേക്ക് ഉയർന്നു.
തിങ്കളാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. 1,11,440 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസം കൊണ്ട് 6,000 രൂപയിലധികം ഉയർന്ന ശേഷമാണ് തിങ്കളാഴ്ച ചെറിയ ഇടിവുണ്ടായത്.
ഈ വർഷം ജനുവരി 29നാണ് സ്വർണം റെക്കോഡ് വിലയിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീട് തുടർ ദിവസങ്ങളിൽ ഗ്രാമിന് 12,845 രൂപയായും പവന് 1,02,760 രൂപയായും ഇടിഞ്ഞു.
Comments (0)