ഈജിപ്തിൽ 5.5 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല
ഗസ്സ അതിർത്തിക്ക് സമീപം ഈജിപ്തിൽ 5.5 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല ഗസ്സയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ഈജിപ്തിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്.അൽ അരീഷ് മേഖലയെ…

ഗസ്സ അതിർത്തിക്ക് സമീപം ഈജിപ്തിൽ 5.5 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല ഗസ്സയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ഈജിപ്തിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്.
അൽ അരീഷ് മേഖലയെ കേന്ദ്രീകരിച്ചുണ്ടായ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സൂയസ് നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായി പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
സംഭവത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ ആഫ്രിക്കയിലെ ഈജിപ്തിൽ ശക്തമായ ഭൂചലനങ്ങൾ അപൂർവമാണ്.
1992 ഒക്ടോബറിലായിരുന്നു രാജ്യത്ത് ഇതിന് മുമ്പ് വലിയ ഭൂചലനം ഉണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ആ ഭൂചലനത്തിൽ 500-ലധികം പേർ മരണപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
English Summary : A 5.5 magnitude earthquake struck eastern Egypt near the Gaza border early yesterday morning, with the epicenter located roughly 40 kilometers from the city of Suez near Al-Arish.
Comments (0)