സെന്‍സസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് നായയുടെ കടിയേറ്റു

പേരാമ്പ്ര : സെന്‍സസ് ഡ്യൂട്ടിക്കായി വീട്ടിലെത്തിയ പഞ്ചായത്ത് ജീവനക്കാരന് വളര്‍ത്തു നായയുടെ കടിയേറ്റു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് പേരാമ്പ്ര മായാമാധവത്തില്‍ സജിത്ത് (39) നാണ് സെന്‍സസ് ഡ്യൂട്ടിക്കിടെ നായയുടെ കടിയേറ്റത്.…


പേരാമ്പ്ര : സെന്‍സസ് ഡ്യൂട്ടിക്കായി വീട്ടിലെത്തിയ പഞ്ചായത്ത് ജീവനക്കാരന് വളര്‍ത്തു നായയുടെ കടിയേറ്റു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് പേരാമ്പ്ര മായാമാധവത്തില്‍ സജിത്ത് (39) നാണ് സെന്‍സസ് ഡ്യൂട്ടിക്കിടെ നായയുടെ കടിയേറ്റത്.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് വിവര ശേഖരണാര്‍ത്ഥം ഒരു വീട്ടില്‍ എത്തിയപ്പോള്‍ വളര്‍ത്തുനായ സജിത്തിനെ അക്രമിക്കാനായി ഓടി അടുക്കുകയായിരുന്നു. നായയുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈക്ക് കടി ഏല്‍ക്കുക യായിരുന്നു. അപ്പോഴേക്കും ഗൃഹനാഥന്‍ ഓടി എത്തി നായയെ പിടിച്ചു മാറ്റിയതിനാല്‍ വലിയ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

സജിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ വാക്‌സിനേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ ജീവനക്കാര്‍ ആശങ്കയിലാണ്. സെന്‍സസിനായി പോവുന്ന പല ജീവനക്കാരും ഇതു പോലുള്ള അക്രമങ്ങളില്‍ നിന്ന് പലപ്പോഴും കഷ്ടിച്ച് രക്ഷപ്പെടുകയാണ്.

സെന്‍സസ് നടത്തുന്ന വനിതകള്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍, തെരുവ് നായകള്‍, മലയോര മേഖലകളില്‍ കാട്ടു പോത്ത് ഉള്‍പ്പെടെയുളള വന്യമൃഗങ്ങള്‍ എന്നിവയുടെ അക്രമങ്ങളെ ഭയന്നാണ് ജോലി ചെയുന്നത്. രാത്രികാലങ്ങളില്‍ പോലും വീടുകളിലെത്തിയാണ് ഇവര്‍ സെന്‍സസ് പ്രകിയ പൂര്‍ത്തീകരിക്കുന്നത്.


Comments (0)