പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം ആഘോഷമാക്കി
സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വളരെയേറെ ആകാംക്ഷയും പ്രതീക്ഷകളുമായാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂള്‍മുറ്റത്ത് എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പരിപാടി…
സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വളരെയേറെ ആകാംക്ഷയും പ്രതീക്ഷകളുമായാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂള്‍മുറ്റത്ത് എത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലതേഷ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി.
അജയ് ഗോപാലിന്റെ ഗാനാലാപനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
പ്രധാനാധ്യാപിക റീന, പിടിഎ വൈസ് പ്രസിഡന്റ് ടി.പി റഷീദ്, എംപിടിഎ പ്രസിഡന്റ് നിഷ, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഷിജു കെ. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗം പിടിഎ പ്രസിഡന്റ് ലതേഷ് പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ടി.പി. റഷീദ് അധ്യക്ഷത വഹിച്ചു. എം സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജയോത്സവം വിഷയാവതരണം വി.കെ വിമല, എ രജനി, എസ് ശരണ്യ, റിലീന രശ്മി എന്നിവര്‍ അവതരിപ്പിച്ചു. എം.കെ. രജീഷ്, നിഷ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ. ഷാജു കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.
Comments (0)