വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു
പേരാമ്പ്ര: വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും കേരള…
പേരാമ്പ്ര: വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലെ സജീവ പ്രവവര്‍ത്തകനായിരുന്ന ഐ വി ദാസ് അനുസ്മരണവും പൈതോത്ത് യുവധാര ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.
അനുസ്മരണ പ്രഭാഷണം ഗംഗാധരന്‍ കൂത്താളി ഉദ്ഘാടനം ചെയ്തു. പി കൃഷ്ണദാസ്, കാപ്പുമ്മല്‍ ചന്ദ്രന്‍, കെ.പി സജിഷ്, ടി ഗിത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യക്വിസ് നടത്തി.
Comments (0)