ഹംസ മൗലവി ഇനിഓര്‍മ്മ
അരിക്കുളം: തറമ്മലങ്ങാടിയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കുനിക്കാട്ട് പി. ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട്, കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക…
അരിക്കുളം: തറമ്മലങ്ങാടിയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കുനിക്കാട്ട് പി. ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട്, കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ രക്ഷാധികാരിയും സമസ്തയുടെ സമുന്നത നേതാവും പ്രഭാഷകനുമായിരുന്നു അദ്ദേഹം.ഏറ്റെടുത്ത കാര്യം കൃത്യനിഷ്ഠയോടെയും സമയബന്ധിതമായും ചെയ്തു തീര്‍ക്കുക എന്നത് അദ്ദേഹം പുലര്‍ത്തിപ്പോന്ന പ്രവര്‍ത്തനത്തിന്റെ മികവായിരുന്നു. ദീര്‍ഘകാലം അരിക്കുളം റൈഞ്ച് സെക്രട്ടറിയായും, ഊരള്ളൂര്‍പള്ളി ഖത്തീബായും,മദ്രസ്സ അദ്യാപകനായും തറമ്മല്‍,വാകമോളി, എലങ്കമല്‍, അരിക്കുളം, ഇരിങ്ങത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മദ്രസ അധ്യാപകനായും സേവന അനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ തറമലങ്ങാടിയില്‍ ചേര്‍ന്ന അനുശോചനയോഗം ദുഃഖം:രേഖപ്പെടുത്തി.ഗ്രാമപഞ്ചായത്തംഗം കെ. കമല അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ.മുനീര്‍, ഇ.കെ അഹമ്മദ് മൗലവി, സി. രാമദാസ്, കെ.കെ മാധവന്‍, കെ.കെ. വേണുഗോപാല്‍, ടി.കെ ബാലകൃഷ്ണന്‍, വി. വി.എം ബഷീര്‍, പൊയിലങ്ങല്‍ അമ്മദ്, സി. നാസര്‍, എന്‍.കെ അഷറഫ്, കെ.എം അബ്ദുസ്സലാം, ഇ.കെ ബഷീര്‍, പത്മനാഭന്‍ പുതിയേടത്ത്, ടി അബ്ദുസ്സലാം, ശുഹൈബ് തറമ്മല്‍, കെ.ഷെഫീഖ്.സി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)