പേരാമ്പ്രയില്‍ മുന്തിരി വിളയിച്ച് ദമ്പതികള്‍ മാതൃകയായി
പേരാമ്പ്ര: പേരാമ്പ്രയിലും മുന്തിരി തോപ്പ്. എടവരാട്ടെ ഈശ്വരന്‍ കൊയിലോത്ത് ശ്രീനേഷ്, ഷിജി ദമ്പതികളാണ് മുന്തിരി കൃഷിയിറക്കി മാതൃകയായത്. 6 വര്‍ഷമായി മുന്തിരി നട്ടു വളര്‍ത്താന്‍ തുടങ്ങിയിട്ട്, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കായ്കള്‍…
പേരാമ്പ്ര: പേരാമ്പ്രയിലും മുന്തിരി തോപ്പ്. എടവരാട്ടെ ഈശ്വരന്‍ കൊയിലോത്ത് ശ്രീനേഷ്, ഷിജി ദമ്പതികളാണ് മുന്തിരി കൃഷിയിറക്കി മാതൃകയായത്. 6 വര്‍ഷമായി മുന്തിരി നട്ടു വളര്‍ത്താന്‍ തുടങ്ങിയിട്ട്, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കായ്കള്‍ ഉണ്ടാകാറുണ്ടെന്ന് ശ്രീനേഷ് പറഞ്ഞു.
പ്രധാനമായും ജൈവവളങ്ങള്‍ ആണ് മുന്തിരി കൃഷിക്ക് ഉപയോഗിക്കുന്നത്. ചാണകപ്പൊടി വേപ്പിന്‍ പിണ്ണാക്ക് ഒപ്പം എല്ലുപൊടിയും മിക്‌സ് ചെയ്ത് മൂന്നു മാസം കഴിയുമ്പോള്‍ ഇട്ടുകൊടുക്കും വര്‍ഷത്തില്‍ രണ്ട് തവണ പ്രുണ്‍ ചെയ്തു കൊടുക്കും, (ചെറിയ തണ്ടുകളും ഇലകളും മുഴുവന്‍ വെട്ടി മാറ്റും ) ഇങ്ങനെ ചെയ്താല്‍ പിന്നീട് വരുന്ന ഇലകളുടെ കൂടെ പൂക്കളും വളരും കായ്ഫലം കൂടുകയും ചെയ്യും, മുന്തിരി വള്ളിയുടെ ചുവട്ടില്‍ തണുത്തവെള്ളം ഒഴിക്കുകയും കായ്കള്‍ വലുതാകാന്‍ തുടങ്ങിയാല്‍ എല്ലാം ദിവസവും രാവിലെ തണുത്ത വെള്ളം കായ്കളിലേക്ക് സ്‌പ്രേ ചെയ്യും
. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുന്തിരി കൂടുതല്‍ കരുത്തുള്ളതും പ്രാണികളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഓരോ വിളവെടുപ്പിലും രണ്ട് കിലോ മുന്തിരി വരെ ലഭിക്കുന്നുണ്ട്. മുന്തിരി കൂടാതെ റംബുട്ടാന്‍, അനാര്‍, ചിക്കു, ഡ്രാഗണ്‍ ഫ്രൂട്‌സ് വിവിധതരം മാവുകള്‍ എന്നിവയും നട്ടുവളര്‍ത്തി വരുന്നുണ്ട്. ഡ്രാഗണ്‍, അനാര്‍, മാവുകള്‍ എന്നിവ ടെറസിന്റ മുകളില്‍ ഡ്രമ്മില്‍ ആണ് കൃഷി ചെയ്തിരിക്കുന്നത്, ഇങ്ങനെ ചെയ്യുന്നതിനാല്‍ സ്ഥലലാഭവും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് യഥേഷ്ടം മാറ്റി വെക്കുവാനും സാധിക്കുമെന്നും ശ്രീനേഷ് പറഞ്ഞു. ഇതോടൊപ്പം ശ്രീനേഷ് എലെക്ട്രിക്കല്‍ പ്ലബിങ് ഷോപ്പ് നടത്തുന്നു.
Comments (0)