കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡൽഹി: സി.ജെ.പി സമരം ഫലം കണ്ടു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രക്ഷോഭം ശക്തമായതോടെ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ…

ന്യൂഡൽഹി: സി.ജെ.പി സമരം ഫലം കണ്ടു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രക്ഷോഭം ശക്തമായതോടെ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു
"ചോദ്യ പേപ്പർ ചോർന്ന ആദ്യ ദിവസം മുതൽ ഇതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതാണ്. പരീക്ഷാ മാഫിയ കാരണം മിടുക്കനായ ഒരു വിദ്യാർത്ഥിയുടെയും ഭാവി നശിക്കാൻ അനുവദിക്കില്ലെന്നും, ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടില്ലെന്നും ഞാൻ അന്ന് തന്നെ ഉറപ്പിച്ചിരുന്നു. അതോടപ്പം ഏറ്റവും വേഗത്തിൽ കുറ്റമറ്റ രീതിയിൽ പരീക്ഷ വീണ്ടും നടത്തി, ഫലം പ്രഖ്യാപിക്കുക എന്നതായിരുന്നു മുന്നിലുള്ള ഒരേ ഒരു ലക്ഷ്യം.. ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി പരീക്ഷാഫലം തൃപ്തികരമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയിൽ എപ്പോഴും അചഞ്ചലമായ വിശ്വാസമുള്ള വ്യക്തിയാണ് ഞാൻ. യുവാക്കളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആവശ്യങ്ങളെയും ഞാൻ ഏറെ ബഹുമാനിക്കുന്നു. രാജ്യത്തെ യുവശക്തിയെ തെറ്റിദ്ധാരണയുടെ ചതിക്കുഴിയിൽ വീഴാൻ അനുവദിക്കില്ല എന്നതാണ് എന്റെ നിശ്ചയം.
ജന്തർ മന്തറിലും രാജ്യത്തുടനീളവും ഉണ്ടായ സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുത്, ഭാരതത്തിലെ ഒരു വിദ്യാർത്ഥിയുടെയും ഭാവി ഇത് കാരണം ഉണ്ടാവുന്ന നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങരുത്, നമ്മുടെ കുട്ടികൾ അവരുടെ സമയം പഠനത്തിലും കരിയർ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നീ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ രാജി ആദരണീയനായ പ്രധാനമന്ത്രിക്ക് അയച്ചു നൽകിയിരിക്കുന്നു."
ധർമെന്ദ്ര പ്രധാൻ നൽകിയ രാജി കത്തിലെ വരികൾ ആണ്
Comments (0)