എം.ഡി.എം.എ കേസിൽ കുറ്റ്യാടി സ്വദേശിയായ യുവതി പിടിയിൽ

Thoofaan, drug, thenarcohunt

എം.ഡി.എം.എ കേസിൽ കുറ്റ്യാടി സ്വദേശിയായ യുവതി പിടിയിൽ

കുറ്റ്യാടി : എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട പണമിടപാടിൽ പങ്കുണ്ടെന്ന കേസിൽ കുറ്റ്യാടി സ്വദേശിയായ യുവതി വടകര പൊലീസിന്റെ പിടിയിൽ.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സ്ക്വാഡും വടകര പൊലീസും ചേർന്നാണ് യുവതിയെ പിടികൂടിയത്.

അത്യന്തം ആസൂത്രിതമായ രീതിയിലായിരുന്നു യുവതിയുടെ ലഹരി ഇടപാടുകൾ നടന്നത്. ലഹരി ആവശ്യക്കാരിൽ നിന്ന് ആദ്യം പണം യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. പണം ലഭിച്ചതായി ഉറപ്പാക്കിയ ശേഷം ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ച് നൽകും. പിന്നീട് ആ ലൊക്കേഷനിൽ മറ്റൊരാൾ എത്തിയാണ് ലഹരി കൈമാറിയിരുന്നത്.

കസ്റ്റമർമാരുമായി യുവതി നേരിട്ട് യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ രീതിയിൽ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടിലൂടെ എത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആവിക്കൽ സ്വദേശിയെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവാകുകയും യുവതിയിലേക് എത്തിക്കുകയും ചെയ്തത്.

സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ശക്തമാക്കി.

Tags: #thenarcohunt#drug#operationthoofaan

Comments (0)