തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടിൽപ്പാലം ദേവർകോവിൽ ഇന്ന് രാവിലെയാണ്…

 കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടിൽപ്പാലം ദേവർകോവിൽ ഇന്ന് രാവിലെയാണ് സംഭവം.

എടപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ ശബ്‍ദം കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Comments (0)