കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ജീപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Medical College Prasad കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ എത്തിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് സമീപം ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ്…

Medical College Prasad

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ എത്തിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് സമീപം ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്.

കായക്കൊടി-കുറ്റ്യാടി റൂട്ടിലെ ജനകീയ ജീപ്പ് ഡ്രൈവറാണ് വിനു. ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് കൂട്ടിരിക്കാനായാണ് വിനു ആശുപത്രിയില്‍ എത്തിയത്. 

തിങ്കളാഴ്ച രാവിലെയാണ് ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനുള്ളില്‍ വിനുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ്പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രസവത്തിന് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് ഇത്തരത്തില്‍ മരിച്ച സംഭവം കുടുംബത്തിനും നാട്ടുകാര്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.



Medical College Prasad

Comments (0)