പ്രതിശ്രുത വധു ജീവനൊടുക്കി; ദിവസങ്ങൾക്ക് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി.…
കാസർകോട്: വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയാണ് (26) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് അമലിന്റെ പ്രതിശ്രുത വധുവും കാസർകോട് പൂച്ചക്കാട് സ്വദേശിനിയുമായ പി. അനുശ്രീയെ (25) കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ കർണാടക ഉൻസൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.അനുശ്രീയുടെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലായിരുന്നു അമലെന്നും ഇതിന്റെ തുടർച്ചയായാണ് യുവാവും ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments (0)