നേപ്പാൾ പ്രളയം കാണാതായവരിൽ കൊല്ലം സ്വദേശിനിയും
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയുമുണ്ട്. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണിരാജൻ (63) നെയാണ് കാണാതായത്. സുനന്ദ മണിരാജൻ ഉൾപ്പെട്ട 16 അംഗം കൈലാസ യാത്രയ്ക്ക് പോയതായിരുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയവരാണ്…
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയുമുണ്ട്. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണിരാജൻ (63) നെയാണ് കാണാതായത്. സുനന്ദ മണിരാജൻ ഉൾപ്പെട്ട 16 അംഗം കൈലാസ യാത്രയ്ക്ക് പോയതായിരുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയവരാണ് സുനന്ദ മണിരാജനും കുടുംബവും. 25ാം തീയതിയാണ് അവസാനമായി ബന്ധുക്കളെ ബന്ധപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്നവരെ കുറിച്ചും യാതൊരു വിവരവും ഇല്ല. മലയാളിയായി സുനന്ദ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒമ്പത് പേരെയാണ് ഇതുവരെ രക്ഷിച്ചത്. തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായതായി റിപ്പോർട്ടുകളുണ്ട്. കാണാതായ മലയാളികളെ കുറിച്ച് പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവിധ ഇടങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കിയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തനായി ബെയ്ലി പാലങ്ങൾ ഉടൻ നിർമ്മിക്കും. ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധനക്കായി ഇന്ത്യൻ ഫോറന്‍സിക് സംഘവും സഹായം നൽകുന്നുണ്ട്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീഹാറിലും യുപിയും കനത്ത ജാഗ്രതയിലാണ്.
Comments (0)