സീബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
വയനാട്: മീനങ്ങാടി ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്. നായിക്കൊല്ലി പാലക്കണ്ണിൽ സുബൈദയ്ക്കാണ് (50) പരിക്കേറ്റത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ…
വയനാട്: മീനങ്ങാടി ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്. നായിക്കൊല്ലി പാലക്കണ്ണിൽ സുബൈദയ്ക്കാണ് (50) പരിക്കേറ്റത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഗുരുതരമായി പരിക്കേറ്റ സുബൈദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അമിതവേഗതയിലെത്തിയ കാർ സുബൈദയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
Comments (0)