കാട്ടുപന്നി കുറുകെ ചാടി; ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്ക്

തിരുവമ്പാടി: റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. പാമ്പിഴഞ്ഞപ്പാറ പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവമ്പാടി - ഓമശ്ശേരി റോഡിൽ നടുക്കിൽ വെച്ച്…

തിരുവമ്പാടി: റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. പാമ്പിഴഞ്ഞപ്പാറ പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവമ്പാടി - ഓമശ്ശേരി റോഡിൽ നടുക്കിൽ വെച്ച് രാത്രി 7.30 ഓടെയായിരുന്നു അപകടം. ഫൈസലിന്റെ കൈകാലുകൾക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകൾക്കും പുറംഭാഗത്തുമാണ് പരിക്ക്.

പരിക്കേറ്റ ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0)