കൽപ്പറ്റയിൽ കവുങ്ങ് പൊട്ടി തലയിൽ വീണ് എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്
കൽപ്പറ്റ: ശക്തമായ കാറ്റിൽ കവുങ്ങ് പൊട്ടി തലയിൽ വീണ് എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളിക്കുന്നേൽ സുനീഷിന്റെ മകൻ റെയ്ഡൻ (8) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ശക്തമായ…
കൽപ്പറ്റ: ശക്തമായ കാറ്റിൽ കവുങ്ങ് പൊട്ടി തലയിൽ വീണ് എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളിക്കുന്നേൽ സുനീഷിന്റെ മകൻ റെയ്ഡൻ (8) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ശക്തമായ കാറ്റിലും മഴയിലും ആയിരുന്നു അപകടം.
ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും രാത്രിയോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Comments (0)