എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിസ്സാര പരിക്ക്
Sukumaran Nair General Secretary Car Accident Accident പന്തളം: ( www. ) എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് നിസാര പരിക്കേറ്റു. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ…
Sukumaran Nair General Secretary Car Accident Accident
പന്തളം: ( www. ) എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് നിസാര പരിക്കേറ്റു. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിനാണ് പരിക്കേറ്റത്. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.
സുകുമാരൻ നായരുടെ മൂക്കിന് നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നേരത്തെ വീണ് തുടയെല്ലിന് പരുക്കേറ്റ് ദീർഘനാൾ വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്.
അപകടം നടന്ന എം.സി റോഡിലെ കുരമ്പാല അമൃത സ്കൂൾ ജംഗ്ഷൻ നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പന്തളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവർക്കും പരുക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജി. സുകുമാരൻ നായർ ആശുപത്രിയിൽ നിന്ന് മടങ്ങി.
English Summary:
NSS General Secretary G. Sukumaran Nair sustained minor nose injury after car he was travelling in collided with a tempo van at Kurampala Amrita School Junction on MC Road, Pandalam, Pathanamthitta. Accident occurred while returning to Changanassery after attending a function. Car suffered major damage on one side. NSS workers shifted him to Pandalam NSS Medical Mission Hospital. Doctors said injury not serious, slight nasal bleeding. Staff and driver in car escaped unhurt. Police started inquiry. He returned after first aid.
Sukumaran Nair General Secretary Car Accident Accident
Comments (0)