കുവൈത്തിൽ ബസ് അപകടം; 22 തൊഴിലാളികൾക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽഅബ്ദലി റോഡിൽ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് 22 തൊഴിലാളികൾക്ക് പരിക്കേറ്റു. റോഡരികിലെ മൺതിട്ടയിലും ഇരുമ്പ് വേലിയിലും ബസ് ശക്തമായി ഇടിച്ചാണ് അപകടം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. അപകടവിവരം…
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽഅബ്ദലി റോഡിൽ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് 22 തൊഴിലാളികൾക്ക് പരിക്കേറ്റു. റോഡരികിലെ മൺതിട്ടയിലും ഇരുമ്പ് വേലിയിലും ബസ് ശക്തമായി ഇടിച്ചാണ് അപകടം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
അപകടവിവരം ലഭിച്ചയുടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പട്രോൾ പോലീസ്, ട്രാഫിക് വിഭാഗം, എമർജൻസി മെഡിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും അൽജഹ്റ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.
Comments (0)