കോഴിക്കോട് നഗരത്തിൽ സ്ത്രീകൾക്ക് നേരെ അതിക്രമം: ഓൺലൈൻ ടാക്സി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ

​കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മൽ സ്വദേശി ശിഹാബ് ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ പോലീസ് ഇയാളെ…


​കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മൽ സ്വദേശി ശിഹാബ് ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.​മറ്റൊരു സംഭവത്തിൽ സ്ത്രീകൾക്ക് നേരെ മർദനം​നഗരത്തിൽ നടന്ന വേറൊരു സംഭവത്തിൽ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീകൾക്ക് നേരെ യുവാവിന്റെ മർദനം. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരിയുടെ മുഖത്തടിച്ച യുവാവ് ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യവർഷവും നടത്തി.​അക്രമത്തിൽ പരിക്കേറ്റ സ്ത്രീകളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്

Comments (0)