ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരൻ; ഡി.എൻ.എ റിപ്പോർട്ട് സ്ഥിരീകരിച്ചു
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡി.എൻ.എ റിപ്പോർട്ട് സ്ഥിരീകരിച്ചു. കണ്ണൂർ റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ…
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡി.എൻ.എ റിപ്പോർട്ട് സ്ഥിരീകരിച്ചു.
കണ്ണൂർ റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഈ മാസം രണ്ടാം തീയതിയാണ് ചേവായൂരിൽ കാർ പൂർണമായി കത്തി ഡ്രൈവർ കൂടിയായ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിനശിച്ചിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കുന്ന വസ്തുക്കളൊന്നും തന്നെ കാറിൽ നിന്ന് ലഭിച്ചതുമില്ല. തുടർന്നാണ് മൃതദേഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചത്.
സംഭവസ്ഥലത്ത് നിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ ക്യാൻ കണ്ടെത്തിയിരുന്നു. സുധാകരന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
Comments (0)