തുറയൂരില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാറിനായി തിരച്ചില്‍; സഹായം തേടി എമര്‍ജന്‍സി ടീം
തുറയൂര്‍: പയ്യോളി – പേരാമ്പ്ര റോഡില്‍ തുറയൂരിലെ ഇടിഞ്ഞകടവിനും പാലച്ചുവടിനും ഇടയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനടുത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയതായി പരാതി. പയ്യോളി അങ്ങാടി ഇടിഞ്ഞകടവ്…
തുറയൂര്‍: പയ്യോളി – പേരാമ്പ്ര റോഡില്‍ തുറയൂരിലെ ഇടിഞ്ഞകടവിനും പാലച്ചുവടിനും ഇടയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനടുത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയതായി പരാതി. പയ്യോളി അങ്ങാടി ഇടിഞ്ഞകടവ് ഓടക്കടവത്ത് ഒ. കെ. മുഹമ്മദ് മിദ്ലാജിനാണ് ഗുരുതരമായി പരുക്കേറ്റത്. ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായ യുവാവ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു അപകടം. പയ്യോളി ഭാഗത്തുനിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ കറുപ്പ് അല്ലെങ്കില്‍ ഇരുണ്ട നീല കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 7.30 നും 8 നും ഇടയില്‍ ഈ റൂട്ടിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡാഷ്‌ക്യാം ദൃശ്യങ്ങളോ, പരിസരത്തെ സിസിടിവി ദൃശ്യങ്ങളോ, കാറിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ ലഭിക്കുന്നവര്‍ ദയവായി കെ. ഇ. ടി എമര്‍ജന്‍സി ടീമിനെയോ പോലീസിനെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The post തുറയൂരില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാറിനായി തിരച്ചില്‍; സഹായം തേടി എമര്‍ജന്‍സി ടീം appeared first on.
Comments (0)