മഴയൊഴിഞ്ഞിട്ടും തോരാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിലധികം!

Fever Cases Kerala Health News തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147…

മഴയൊഴിഞ്ഞിട്ടും തോരാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിലധികം!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. കൂടാതെ 6 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയർന്നിട്ടുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Comments (0)