തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകൾ അന്നയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ…
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകൾ അന്നയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളാണ് ദാരുണമായ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളിലെ മുറി പൂട്ടിയിട്ട ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ തുറന്നപ്പോൾ ചോരയിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടായത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments (0)