കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ കൊന്നപ്പാറ സ്വദേശി ഡെനീഷ് ഷിബു, പയ്യനാമൺ സ്വദേശി സെബിൻ ബിനോയ് എന്നിവരാണ്…


പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ കൊന്നപ്പാറ സ്വദേശി ഡെനീഷ് ഷിബു, പയ്യനാമൺ സ്വദേശി സെബിൻ ബിനോയ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കുട്ടികൾ ഒഴുക്കിൽപ്പെടുന്നത് കണ്ട് അപകടത്തിൽപ്പെട്ട മൂന്നാമത്തെ വിദ്യാർത്ഥിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.മരണപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തുടർ നടപടികൾക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Comments (0)