റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഓൺലൈൻ ബൈക്ക് ടാക്സിയായ റാപ്പിഡോയിൽ യാത്ര ചെയ്യവേ ബസിടിച്ച് യുവതി കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയും കാർ ഷോറൂം ജീവനക്കാരിയുമായ ഹേമദുർഗ (26) ആണ് ദാരുണമായി മരണപ്പെട്ടത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിന് സമീപമായിരുന്നു…
ഹൈദരാബാദ്: ഓൺലൈൻ ബൈക്ക് ടാക്സിയായ റാപ്പിഡോയിൽ യാത്ര ചെയ്യവേ ബസിടിച്ച് യുവതി കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയും കാർ ഷോറൂം ജീവനക്കാരിയുമായ ഹേമദുർഗ (26) ആണ് ദാരുണമായി മരണപ്പെട്ടത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിന് സമീപമായിരുന്നു അപകടം നടന്നത്.നന്നാക്കാൻ നൽകിയ മൊബൈൽ ഫോൺ വാങ്ങാൻ എത്തിയതായിരുന്നു ഹേമദുർഗ. ഫോൺ വാങ്ങിയ ശേഷം തിരികെ പോകാനായി ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന് പിന്നിൽ യാത്ര ചെയ്യവേ, തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് യുവതി ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments (0)