പൊയിൽക്കാവിൽ ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിക്ക് വീണ് പരിക്ക്
കൊയിലാണ്ടി: പൊയിൽക്കാവിൽ സ്വകാര്യ ബസിൽ നിന്നിറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് യുവതിക്ക് വീണ് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ആദിത്യ (21)യ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട്–കണ്ണൂർ റൂട്ടിലോടുന്ന ‘കൃതിക’ ബസിൽ നിന്നാണ് അപകടം.…
കൊയിലാണ്ടി: പൊയിൽക്കാവിൽ സ്വകാര്യ ബസിൽ നിന്നിറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് യുവതിക്ക് വീണ് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ആദിത്യ (21)യ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട്–കണ്ണൂർ റൂട്ടിലോടുന്ന ‘കൃതിക’ ബസിൽ നിന്നാണ് അപകടം.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഹോണ്ട ഷോറൂമിലെ ജീവനക്കാരിയായ ആദിത്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ യുവതി ഇറങ്ങുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
വീഴ്ചയിൽ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റ യുവതിയെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. സ്വകാര്യ ബസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.
The post പൊയിൽക്കാവിൽ ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിക്ക് വീണ് പരിക്ക് appeared first on.
Comments (0)