പരപ്പനങ്ങാടിയിൽ പരക്കെ മോഷണ ശ്രമം ; നാട്ടുകാർ ഭീതിയിൽ
പരപ്പനങ്ങാടി :പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ നെടുവ,കുപ്പിവളവ് തുടങ്ങിയ പ്രദേശങ്ങളിൽ മോഷണശ്രമം തുടർക്കഥയാകുന്നു. കഴിഞ്ഞയാഴ്ച ചേളാരി റോഡിൽ മൊടുവിങ്ങലിൽ കാട്ടിക്കൊലോത്തു രവീന്ദ്രന്റെ വീട്ടിൽ പിൻ വാതിൽ തകർത്തു ഉള്ളിൽ കടക്കാൻ ശ്രമിക്കവേ…
പരപ്പനങ്ങാടി :പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ നെടുവ,കുപ്പിവളവ് തുടങ്ങിയ പ്രദേശങ്ങളിൽ മോഷണശ്രമം തുടർക്കഥയാകുന്നു. കഴിഞ്ഞയാഴ്ച ചേളാരി റോഡിൽ മൊടുവിങ്ങലിൽ കാട്ടിക്കൊലോത്തു രവീന്ദ്രന്റെ വീട്ടിൽ പിൻ വാതിൽ തകർത്തു ഉള്ളിൽ കടക്കാൻ ശ്രമിക്കവേ വീട്ടുകാർ ഒച്ച വെച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടി കള്ളനെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നര മണിയോടെ നെടുവ താണ്ടാം പറമ്പത് അറമുഖൻ,കാഞ്ഞിരശ്ശേരി സുമതി എന്നിവരുടെ വീടുകളിൽ മോഷണ ശ്രമം നടത്തവേ വീട്ടുകാർ ഒച്ചവെക്കുകയും ഒളിച്ചു നിന്ന കള്ളൻ സിസി ടിവി യുടെ മുന്നിൽ അകപ്പെടുകയും ചെയ്തതോടെ ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു.
ഒരാഴ്ചക്കുള്ളിൽ അടുത്തടുത്ത പ്രദേശങ്ങളിൽ രണ്ടു തവണയുണ്ടായ മോഷണ ശ്രമം പ്രദേശവാസികളെ ഭീതിയിൽ ആക്കിയിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ കള്ളന്മാരുടെ വിളയാട്ടം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തു ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതിക്കു രൂപം നൽകിയിരുന്നു.
Comments (0)