ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു

​ തിരുവനന്തപുരം: ചിറയിൻകീഴിൽ പിടികൂടിയ പാമ്പിന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്നറിയപ്പെടുന്ന സന്ദീപ് (33) ആണ് മരിച്ചത്.​കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പിടികൂടിയ…


​ തിരുവനന്തപുരം: ചിറയിൻകീഴിൽ പിടികൂടിയ പാമ്പിന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്നറിയപ്പെടുന്ന സന്ദീപ് (33) ആണ് മരിച്ചത്.​കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പിടികൂടിയ പാമ്പുമായി വാടകവീട്ടിലെത്തിയതിന് ശേഷമാണ് സന്ദീപിന് കടിയേറ്റത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

Comments (0)