മദ്യലഹരിയിൽ ബൈക്കോടിച്ചു; രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Accident Arrest Driving പത്തനംതിട്ട: ( മദ്യലഹരിയിൽ ബൈക്കോടിച്ച്, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രവീൺ കുമാറാണ്…
Accident Arrest Driving
പത്തനംതിട്ട: ( മദ്യലഹരിയിൽ ബൈക്കോടിച്ച്, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടം നടന്നത്. പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക്, നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ പ്രവീൺകുമാറിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
English Summary:
A police officer was arrested after his bike rammed into an ambulance carrying a patient who had undergone spine surgery while he was drunk in Pathanamthitta. CPO Praveen Kumar of Thannithode station was arrested. The incident happened Monday night at Konni Konnappara when Praveen, on his way to the station, hit a parked ambulance returning home with the patient. Locals detained him and handed him over to police.
Accident Arrest Driving
Comments (0)