ഉദ്ഘാടനം ആഘോഷമായി....നിർമാണം ഇഴഞ്ഞു; മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ് പദ്ധതി, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി രമേശ് ചെന്നിത്തല

Vellimadukunnu Road Road Construction Scam Probe Chennithala തിരുവനന്തപുരം: ( www. ) കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്…

Vellimadukunnu Road Road Construction Scam Probe Chennithala

തിരുവനന്തപുരം: ( www. ) കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.

കോഴിക്കോട് നോർത്ത് എംഎൽഎ കെ.ജയന്ത് നൽകിയ പരാതിയിലാണ് അന്വേഷണം. മിഡ്ലാന്‍റ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് ടെണ്ടർ നൽകിയതിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

കോഴിക്കോട്-വയനാട് ദേശീയപാതയുടെ കോഴിക്കോട് കോർപറേഷന്‍റെ പരിധിയിൽ വരുന്ന റോഡാണ് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ്. വളരെ തിരക്കേറിയ ഈ റോഡിന്‍റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നടന്നത്.

24 മണിക്കൂറും ജോലി ചെയ്താണ് അന്ന് റോഡ് നിർമാണം നടന്നിരുന്നത്. റോഡ് ഷോ അടക്കം നടത്തി ആഘോഷപൂർവമാണ് അന്നത്തെ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തത്.

എന്നാൽ, ഉദ്ഘാടനം കഴിഞ്ഞതോടെ റോഡ് പ്രവൃത്തി ഒച്ചിഴയും പോലെയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രണ്ടോ മൂന്നോ തൊഴിലാളികൾ മാത്രമാണ് പണിയെടുത്തിരുന്നതെന്നും ഓടകൾക്ക് സ്ലാബിടാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ഡോ.എം.ജി.എസ് നാരായണന്‍റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയാണ് റോഡ് വീതി കൂട്ടാൻ വേണ്ടി ഏറ്റവും സജീവമായി രംഗത്തുണ്ടായിരുന്നത്.

English Summary:

Vigilance preliminary probe ordered into alleged irregularities in Mananchira-Vellimadukunnu Road construction in Kozhikode, part of Kozhikode-Wayanad highway under corporation limits. Home Minister Ramesh Chennithala ordered probe on complaint by Kozhikode North MLA K Jayanth, alleging official lapses in awarding tender to Midland Contracting Private Limited. Road inaugurated just before election with 24-hour work and road show by then minister Mohammed Riyas, but work slowed after inauguration with only 2-3 workers, drains without slabs causing accidents, locals complain. Action committee led by Dr MGS Narayanan was active for widening.



Vellimadukunnu Road Road Construction Scam Probe Chennithala

Comments (0)