ഡിജിപിയുടെ പൈലറ്റ് വാഹനം തടഞ്ഞെന്ന് ആരോപണം; കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ കസ്റ്റഡിയിൽ

Guruvayur Thrissur President Pilot Vehicle Obstruction News തൃശൂർ: ( www. ) ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ കസ്റ്റഡിയിൽ. കുന്നംകുളം പൊലീസാണ്…


Guruvayur Thrissur President Pilot Vehicle Obstruction News

തൃശൂർ: ( www. ) ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ കസ്റ്റഡിയിൽ. കുന്നംകുളം പൊലീസാണ് നടപടിയെടുത്തത്.

ഡിജിപിയുടെ പൈലറ്റ് വാഹനത്തിന് തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രികനായ യുവാവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവരമറിഞ്ഞ് ഈ സുഹൃത്തിനെ സഹായിക്കാനായി കുന്നംകുളം സ്റ്റേഷനിലെത്തിയതായിരുന്നു ഗോകുൽ ഗുരുവായൂർ.

തുടർന്ന് സ്റ്റേഷനിൽ വെച്ച് ഗോകുലും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഗോകുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

English Summary:

KSU Thrissur District President Gokul Guruvayur taken into custody over allegation of obstructing DGP Ravada Chandrasekhar's pilot vehicle, action by Kunnamkulam Police. Police had earlier booked a youth on scooter for allegedly obstructing pilot vehicle. Gokul reached Kunnamkulam station to help his friend after knowing information, then verbal altercation occurred between Gokul and police at station, following which he was also taken into custody.


Guruvayur Thrissur President Pilot Vehicle Obstruction News

Comments (0)