വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി പരിവാഹൻ തകരാർ; സ്പെഷ്യൽ പെർമിറ്റ് കിട്ടാതെ ബസുകൾ അതിർത്തിയിൽ

തിരുവനന്തപുരം: പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ദുരിതത്തിൽ. സ്പെഷ്യൽ പെർമിറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് തമിഴ്നാട്-കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ…

തിരുവനന്തപുരം: പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ദുരിതത്തിൽ. സ്പെഷ്യൽ പെർമിറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് തമിഴ്നാട്-കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ശനിയാഴ്ച വൈകുന്നേരം മുതലാണ് സൈറ്റിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടത്. ഓൺലൈൻ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.

അവധി ദിനത്തിൽ വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് കുടുങ്ങിയതിൽ ഏറെയും. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളായി ചെക്ക് പോസ്റ്റുകളിൽ കാത്തുനിൽക്കുന്നത്.

മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിച്ചിട്ടും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

Comments (0)