മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം, പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിൽ. അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.ഒഴുക്കിൽപ്പെട്ട ഒരാൾ മരിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പുഴയിൽനിന്ന് ഒരു പുരുഷന്റെ…

മലപ്പുറം: മലപ്പുറം, പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിൽ. അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.

ഒഴുക്കിൽപ്പെട്ട ഒരാൾ മരിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പുഴയിൽനിന്ന് ഒരു പുരുഷന്റെ മ‍ൃതദേഹമാണ് കണ്ടെടുത്തത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ സ്ത്രീകളുമുണ്ടെന്നാണ് വിവരം. വിനോദസഞ്ചാരികളാണ് ഒഴുക്കില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വണ്ടൂരില്‍നിന്നെത്തിയ യുവാക്കളുടെ സംഘവും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അഞ്ച് യുവാക്കളാണ് പുഴക്കരയിലെത്തിയത്. ഇതില്‍ നാലുപേര്‍ കുളിക്കാനിറങ്ങി. ഈസമയമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാലുപേരും ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നുപേരെ കാണാതായി. പുഴയില്‍നിന്ന് ലഭിച്ച മൃതദേഹം യുവാക്കളുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളുടേതല്ല. അതിനാല്‍ കൂടുതലാളുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോയെന്നാണ് ആശങ്ക.

Comments (0)