മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്; അഞ്ചുപേർ മരിച്ച ടി.കെ കോളനി സന്ദർശിക്കും

തിരുവനന്തപുരം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം പൂക്കോട്ടുംപാടം ടി.കെ കോളനി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് 2.30 ഓടെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും. ഞായറാഴ്ച വൈകീട്ടോടെ…

തിരുവനന്തപുരം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം പൂക്കോട്ടുംപാടം ടി.കെ കോളനി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് 2.30 ഓടെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.

ഞായറാഴ്ച വൈകീട്ടോടെ കോട്ടപ്പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് ദുരന്തം. അവധി ദിനം ചെലവഴിക്കാൻ പുഴയിലിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ മരണം അഞ്ചായി ഉയർന്നു. പൊട്ടിക്കൽ ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ സജിത (26) ക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 9 ആയി. കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശിനി സംഗീത മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 80 വയസ്സുകാരൻ ജോസഫും മരിച്ചു.

Comments (0)