കീഴൂർ ആറാട്ട് ഉത്സവം ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

പയ്യോളി:വടക്കേ മലബാറിലെ ആദ്യ ക്ഷേത്രോത്സവമായ കീഴൂർ മഹാ ശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊണ്ടാടുന്നതിന്ന് ക്ഷേത്രസന്നിധിയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗത്തിൽ തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ കപ്പ ന വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റി…


പയ്യോളി:വടക്കേ മലബാറിലെ ആദ്യ ക്ഷേത്രോത്സവമായ കീഴൂർ മഹാ ശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊണ്ടാടുന്നതിന്ന് ക്ഷേത്രസന്നിധിയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗത്തിൽ തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ കപ്പ ന വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റി ബോർഡ് ചെയർമാൻ ആർ. രമേശൻ അധ്യക്ഷത വഹിച്ചു. 151 അംഗ ആഘോഷ കമ്മിറ്റി യും, വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാര വാഹികളായി കെ.വി കരുണാകരൻ നായർ( ചെയർ മാൻ )) കാര്യാട്ട് ഗോപാലൻ, ഷൈലജ നമ്പ്യാർ, കെ.സി. പ്രഭാകരൻ അടിയോടി( വൈസ് ചെയർമാൻമാർ ) പി.ഹരിദാസൻ (ജനറൽ:കൺവീനർ) രവീന്ദ്രൻ കുറുമണ്ണിൽ, കുഞ്ഞിക്കണ്ണൻ അമ്പാടി, ബിന്ദു പണിക്കുളങ്ങര( ജോയിന്റ് കൺവീനർമാർ ) ആർ. രമേശൻ ( ട്രഷറർ ). തിരഞ്ഞെടുത്തു. നഗരസഭ കൗൺസിലർമാരായ സിന്ധു കെ.ടി.,ദേവദാസൻ മരുത്താഴ കുനി പാരമ്പര്യ ട്രസ്റ്റി മെമ്പർ കെ. ദിവാകരൻ അടിയോടി, ട്രസ്റ്റി ബോർഡ് മെമ്പർ പി. കെ. അശോകൻ കെ.ടി രാമകൃഷ്ണൻഎന്നിവർ സംസാരിച്ചു. തുലാം 25നു നെല്ല് അളവോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും.

Comments (0)