മേപ്പയ്യൂരിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു
മേപ്പയ്യൂർ: നെല്ല്യാടിക്കടവ് റോഡിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കണ്ടമ്പത്ത് ഗോപാലനാണ് കടിയേറ്റത്. റോഡരികിൽ നിർത്തിയിട്ട ഓട്ടോ എടുക്കാൻ വന്നതായിരുന്നു ഇദ്ദേഹം. ഈ സമയം ഓട്ടോയുടെ അടിയിലുണ്ടായിരുന്ന തെരുവുനായകൾ…
മേപ്പയ്യൂർ: നെല്ല്യാടിക്കടവ് റോഡിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കണ്ടമ്പത്ത് ഗോപാലനാണ് കടിയേറ്റത്.
റോഡരികിൽ നിർത്തിയിട്ട ഓട്ടോ എടുക്കാൻ വന്നതായിരുന്നു ഇദ്ദേഹം. ഈ സമയം ഓട്ടോയുടെ അടിയിലുണ്ടായിരുന്ന തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. രണ്ടു പട്ടികളാണ് ആക്രമിച്ചതെന്ന് ഗോപാലൻ പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേപ്പയ്യൂർ ടൗണിലും ബസ് സ്റ്റാൻഡിലുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നേരത്തെയും ഇവിടെ ഓട്ടോ ഡ്രൈവർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായിരുന്നു.
Comments (0)