വന്മുഖം കോടിക്കൽ എ എംയൂപി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമഗ്ര വിദ്യാലയ ശാക്തീകരണ പദ്ധതിയുടെ ഉൽഘാടനവും പ്രൊജക്‌ട് ലോഞ്ചിംങും നടത്തി.
നന്തിബസാർ: വന്മുഖം കോടിക്കൽ എ എംയൂപി സ്‌കൂൾ തീരദേശ പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വിപ്ലവം സൃഷ്‌ടിച്ച കലാലയമാണെന്നും കോടിക്കൽ പ്രദേശത്തെ അറിവിൻ്റെ വിളക്കുമാടമാണെന്നും അഡ്വ കെ.പ്രവീൺ കുമാർ എം.എൽ എ. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി…
നന്തിബസാർ: വന്മുഖം കോടിക്കൽ എ എംയൂപി സ്‌കൂൾ തീരദേശ പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വിപ്ലവം സൃഷ്‌ടിച്ച കലാലയമാണെന്നും കോടിക്കൽ പ്രദേശത്തെ അറിവിൻ്റെ വിളക്കുമാടമാണെന്നും അഡ്വ കെ.പ്രവീൺ കുമാർ എം.എൽ എ. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാലയ ശാക്തീകരണ പദ്ധതിയുടെ ഉൽഘാടനവും പ്രൊജക്‌ട് ലോഞ്ചിംങും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് വർഷം പിന്നിടുന്ന അവസരത്തിൽ പുതിയ കാലത്തിനനുസരിച്ച് ഓഫീസ്,ലൈബ്രറി,കോൺഫറൻസ് ഹാൾ,ഓഡിറ്റോറിയം,സ്മാർട്ട് ക്ലാസ് റൂം,ഗ്രൗണ്ട് തുടങ്ങിയവയെല്ലാം നവീകരിച്ച് ആധുനിക രീതിയിൽ സംവിധാനിക്കുകയാണ്.അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും തുടക്കമായി.മാനേജ് മെൻ്റിൻ്റെയും,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും സുമനസ്സുകളുടെ സഹായത്താലാണ് വിദ്യാലയ ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ രക്ഷിതാക്കൾക്കുള്ള ഉണർവ് പരീശീലന പരിപാടിയുടെ പ്രഖ്യാപനവും,ഒപറേഷൻ തൂഫാൻ ഐക്യദാർഢ്യ പ്രതിജ്ഞയും നടന്നുപി ടി എ പ്രസിഡണ്ട് എഫ്.എം നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു കൊയിലാണ്ടി സി.ഐ രന്ഞ്ജിത്ത് മുഖ്യാതിഥിയായി.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി,മാനേജർ പി ബഷീർ,മന്നത്ത് മജീദ്,പിപി കുഞ്ഞമ്മദ്,ജമാൽ ഗുരിക്കൾ,പിവി അസീസ്, സജിന പിരിശത്തിൽ,കെപി ഷക്കീല സംസാരിച്ചു ഹെഡ്മാസ്റ്റർ ഫൈസൽ എരണോത്ത് സ്വാഗതവും സ്റ്റാഫ് സിക്രട്ടറി സഹീറ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് ബിനീഷ് മണിയൂർ അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി
Comments (0)