മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു
Death Death Kottayam കോട്ടയം: ( www. ) മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി ചൂരോലിതൊട്ടിയിൽ സി. ബിൻഷാദിന്റെ മകൻ മുഹമ്മദ് അഫ്രീൻ (21) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട്…
Death Death Kottayam
കോട്ടയം: ( www. ) മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി ചൂരോലിതൊട്ടിയിൽ സി. ബിൻഷാദിന്റെ മകൻ മുഹമ്മദ് അഫ്രീൻ (21) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 4:45-ഓടെയായിരുന്നു അപകടം. മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു അഫ്രീൻ. രണ്ടുപേരാണ് വെള്ളത്തിൽ ഇറങ്ങിയത്.
വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
English Summary:
Kottayam: A 21-year-old student, Muhammad Afreen, died after being swept away while bathing at the Mutholy Kadavu in the Meenachil River. Afreen, son of C. Binshad of Choorolithottiyil, Edavetty, Thodupuzha, was staying at a hostel in Mutholy for his studies. The accident occurred around 4:45 pm on Saturday. Two people had entered the water. The Pala Fire Force team and Team Emergency members from Erattupetta jointly recovered the body. It was shifted to Pala General Hospital.
Death Death Kottayam
Comments (0)