വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.സി.എഫിൽ തീപിടുത്തം
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.സി.എഫിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തീപിടുത്തം. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ…
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.സി.എഫിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തീപിടുത്തം. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.വടകര ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാർ കെ.എം.ന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രജീഷ് ടി.പി, ഓഫീസർമാരായ സഹീർ പി.എം, സരുൺ ലാൽ എ.കെ, ഷിജു ടി.പി, അക്ഷയ് വി.കെ, ജയകൃഷ്ണൻ ജെ, ഡ്രൈവർമാരായ സുബൈർ കെ, അനിത്ത് കെ.വി, ഹോം ഗാർഡ് ബിനീഷ് എ.ടി, ട്രെയിനികളായ പി. രജീഷ്, സി.എസ്. ശരത്ത്, ജി.വി. അഭിമന്യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)