സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: തവക്കൽ കളരി അക്കാദമിക്ക് തുടർച്ചയായി നാലാം തവണയും മെഡൽ നേട്ടം; മുഹമ്മദ് സിയാന് വെള്ളി

​ തിക്കോടി: തിരുവനന്തപുരത്ത് വെച്ച് നടന്ന 68-ാമത് കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ തിക്കോടി കോടിക്കൽ തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമിക്ക് മിന്നുന്ന വിജയം. ഹൈകിക്ക് സീനിയർ വിഭാഗത്തിൽ അക്കാദമിയിലെ വിദ്യാർത്ഥിയായ…


​ തിക്കോടി: തിരുവനന്തപുരത്ത് വെച്ച് നടന്ന 68-ാമത് കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ തിക്കോടി കോടിക്കൽ തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമിക്ക് മിന്നുന്ന വിജയം. ഹൈകിക്ക് സീനിയർ വിഭാഗത്തിൽ അക്കാദമിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ വെള്ളി മെഡൽ കരസ്ഥമാക്കി. ഇതോടെ സിയാൻ ദേശീയ തല മത്സരങ്ങൾക്കുള്ള യോഗ്യതയും നേടി.​തുടർച്ചയായി നാലാം തവണയാണ് തവക്കൽ കളരി അക്കാദമി സംസ്ഥാന തലത്തിൽ മെഡൽ നേട്ടം സ്വന്തമാക്കുന്നത്. റിയാസ് പി.വി.യുടെ മകനാണ് മുഹമ്മദ് സിയാൻ. ജമാൽ ഗുരുക്കളുടെ ശിക്ഷണത്തിലാണ് സിയാൻ കളരിപ്പയറ്റിൽ പരിശീലനം നേടുന്നത്. മികച്ച നേട്ടം കൈവരിച്ച സിയാനെ തവക്കൽ കളരി ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു.

Comments (0)