‘സർക്കാറിനോ രാജ്യത്തിനോ ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും’; പ്രത്യുപകാരം വേണ്ടെന്ന് എം.എ. യൂസഫലി

Yusuff Ali Group Jet Aircraft തിരുവനന്തപുരം : ( www. ) സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്​ടറും നൽകുമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എംഎ യൂസുഫലി. സർക്കാറിനോ ഭരിക്കുന്നവർക്കോ…


Yusuff Ali Group Jet Aircraft

തിരുവനന്തപുരം : ( www. ) സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്​ടറും നൽകുമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എംഎ യൂസുഫലി. സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും.

അതിന്​ ​പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന്​ വേണ്ടി പോകുകയല്ലെന്നും എംഎ യൂസുഫലി പറഞ്ഞു.കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

എനിക്ക്​ ഹെലികോപ്​ടറുണ്ട്​, വിമാനവുമുണ്ട്​, അ​ത്​ എല്ലാവർക്കും അറിയാം. ഈ സാഹ​ചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത്​ സമയത്ത്​ ആവശ്യം വന്നാലും നൽകുമെന്ന്​ യൂസുഫലി വ്യക്​തമാക്കിയത്​. കേരളത്തിലെ സ്വകാര്യ ജെറ്റ്​ വിവാദത്തിൽ അഭിപ്രായം പറയാനില്ല.

വിവാദം ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ജെറ്റ് സംബന്ധിച്ച കേരളത്തിലെ രാഷ്ട്രീയ-പൊതു ചർച്ചകൾക്കിടയിൽ യൂസഫലിയുടെ പരാമർശം ശ്രദ്ധേയമായി.

കേരളത്തിലെ സ്വകാര്യ വിമാനങ്ങളുടെ ഉപയോഗം, സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ ഉപയോഗിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ ചർച്ചകൾ എന്നിവക്കിടയിലാണ് യൂസഫലിയുടെ പുതിയ പരാമർശം പുറത്തുവരുന്നത്.

English Summary:

Lulu Group Chairman and Managing Director MA Yusuff Ali said he would provide his private aircraft and helicopter if the state government or the country needed them. Responding to questions about the private jet controversy in Kerala, he said there would be no expectation of anything in return. Yusuff Ali also said he would not comment on the controversy and suggested that those who created it should end it. His remarks came amid political and public discussions in Kerala about the use of private aircraft and the use of private resources for government requirements

Yusuff Ali Group Jet Aircraft

Comments (0)