കെ.എസ്.ആര്‍.ടി.സി.യില്‍ വയോജനങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിക്കണം: കെ.എസ്.എസ്.പി.യു.
കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സ്ത്രീകള്‍ക്ക് നല്‍കിയതുപോലെ മുതിര്‍ന്ന പൗരന്മാര്‍ക്കും (വയോജനങ്ങള്‍ക്കും) സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (KSSPU) പന്തലായനി ബ്ലോക്ക് കമ്മിറ്റി…
കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സ്ത്രീകള്‍ക്ക് നല്‍കിയതുപോലെ മുതിര്‍ന്ന പൗരന്മാര്‍ക്കും (വയോജനങ്ങള്‍ക്കും) സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (KSSPU) പന്തലായനി ബ്ലോക്ക് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനൊപ്പം കോവിഡ് കാലത്തിന് മുന്‍പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ നല്‍കിയിരുന്ന ട്രെയിന്‍ യാത്രാ ഇളവുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലോക വയോജന ദിനത്തോടനുബന്ധിച്ച് പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ ഭവനില്‍ വെച്ച് മുതിര്‍ന്ന പെന്‍ഷന്‍കാരായ അക്ലാരി ബാലന്‍ ആശാരി, ഭാര്യ മീനാക്ഷി അമ്മ എന്നിവരെ ആദരിച്ചു. സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ടി. വി. ഗിരിജ ഇരുവര്‍ക്കും പൊന്നാടയണിയിച്ച് ആദരവ് സമര്‍പ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രന്‍ മാസ്റ്റര്‍, ട്രഷറര്‍ ഉണ്ണി മാടഞ്ചേരി, നേതാക്കളായ എം. അശോകന്‍, ടി. കെ. രാമചന്ദ്രന്‍, വി. എം. ലീല ടീച്ചര്‍, പി. എന്‍. ശാന്തമ്മ ടീച്ചര്‍, ഇ. കെ. കല്യാണി എന്നിവര്‍ സംസാരിച്ചു.
The post കെ.എസ്.ആര്‍.ടി.സി.യില്‍ വയോജനങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിക്കണം: കെ.എസ്.എസ്.പി.യു. appeared first on.
Comments (0)