പയ്യോളിയിൽ വയോധിക കിണറ്റിൽ വീണു മരിച്ച നിലയിൽ
പയ്യോളി: പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരച്ചാലിൽ ദേവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ…
പയ്യോളി: പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരച്ചാലിൽ ദേവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെയോടെ ദേവിയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പയ്യോളി പോലീസും വടകരയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നഗരസഭാംഗം വി.പി. നസീമ, ടി.ഡി.ആർ.എഫ് പ്രവർത്തകൻ ഹർഷാദ് പയ്യോളി എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ നാണു ആണ് ഭർത്താവ്. മക്കൾ: ഷെബു, ഷൈനി, ഷൈജ. മരുമക്കൾ: ഷെമ്മി, പ്രമോദ്, വിജീഷ്. സഹോദരങ്ങൾ: പരേതരായ രാധ, രതി, നാരായണൻ.
Comments (0)