മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി സമരം തുടങ്ങി:ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സെലിബ്രിറ്റികളും
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ച 'ജയിൽ ഭരോ ആന്ദോളൻ' മുംബൈ ശിവാജി പാർക്കിൽ ആരംഭിച്ചു. ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച…
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ച 'ജയിൽ ഭരോ ആന്ദോളൻ' മുംബൈ ശിവാജി പാർക്കിൽ ആരംഭിച്ചു. ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ ദാദറിലെ ശിവാജി പാർക്കിന്റെ ആറാം നമ്പർ ഗേറ്റിന് മുന്നിലാണ് സമരം തുടങ്ങിയത്. സമരത്തിന് നേതൃത്വം നൽകാൻ അഭിജീത് ദിപ്കെ നേരിട്ടെത്തിയിട്ടുണ്ട്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സെലിബ്രിറ്റികളും രംഗത്തെത്തി. ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, പ്രശസ്ത ഗായകൻ വിശാൽ ദദ്‌ലാനി എന്നിവർ നേരിട്ടെത്തി പിന്തുണ അറിയിച്ചു. നസീറുദ്ദീൻ ഷായെ സ്വീകരിക്കുന്ന വീഡിയോ അഭിജീത് എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. നടൻ പ്രകാശ് രാജ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു.രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളാകാൻ ശിവാജി പാർക്കിലേക്ക് എത്തിയത്. അതേസമയം സമരത്തിന് മുംബൈ പോലീസ് അനുമതി നൽകിയിട്ടില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേഖലയിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാൽ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാൻ സാധ്യതയുണ്ട്.
Comments (0)