താമരശ്ശേരി ദേശീയപാതയിൽ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു; അപകടത്തിൽപെട്ടത് വയനാട് സ്വദേശിയുടെ കാർ

കോഴിക്കോട് : ( ) താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക്പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് സ്വദേശികൾ സഞ്ചരിച്ച…


കോഴിക്കോട് : ( ) താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക്പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

എതിർദിശയിൽ തെറ്റായ വശത്തേക്ക് എത്തിയ കെഎസ്ആർടിസി ബസിൽ നിന്ന് വെട്ടിച്ചുമാറുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എങ്കിലും വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. വാഹനത്തിലുണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നുംപറ്റിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ തോതിലുള്ള ഗതാഗത തടസ്സം അനുഭവപ്പെടുകയും പിന്നീട് പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു.

A car carrying Wayanad natives crashed into a roadside wall on the Thamarassery national highway after swerving to avoid a KSRTC bus coming from the opposite direction in the wrong lane. No injuries were reported, though the vehicle suffered significant front-end damage.

Comments (0)