മുണ്ടക്കുളത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മ ചികിത്സയിൽ

കൊണ്ടോട്ടി: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ അമ്മയെ നാട്ടുകാർ രക്ഷിച്ചു. കുഞ്ഞ് മരിച്ചു. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻസിദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ അമ്മയെയും…

കൊണ്ടോട്ടി: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ അമ്മയെ നാട്ടുകാർ രക്ഷിച്ചു. കുഞ്ഞ് മരിച്ചു. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻസിദ് ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9 മണി മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിൽ ഇല്ലെന്ന് മനസിലായത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12.45 ഓടെ ഇരുവരെയും കിണറ്റിൽ കണ്ടെത്തുകയായിരുന്നു. മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ കിണർ മൂടിയിരുന്ന വലയുടെ ഒരു ഭാഗത്ത് വിടവ് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്.

കുഞ്ഞിനെ കൈയിലൊതുക്കി കിണറിന്റെ പടവിൽ പിടിച്ച് പകുതിയിലേറെ വെള്ളത്തിൽ നിൽക്കുന്ന നിലയിലായിരുന്നു യുവതി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം ആത്മഹത്യാ ശ്രമമാണെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണത്തിൽ യുവതിക്കെതിരെ കേസെടുത്തു.

Comments (0)