മുത്തങ്ങ സമരം: പൊലീസ് മർദനമേറ്റ അധ്യാപകന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ അധ്യാപകൻ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നഷ്ടപരിഹാര തുക ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും…
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ അധ്യാപകൻ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നഷ്ടപരിഹാര തുക ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു.
മുത്തങ്ങ സമരത്തിന്റെ പിന്നിൽ പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഡയറ്റിൽ ഗസറ്റഡ് റാങ്ക് അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 32 ദിവസം ജയിലിൽ കിടന്ന സുരേന്ദ്രൻ ക്രൂരമർദനത്തിനിരയായി. മർദനത്തിൽ ശരീരം തളർന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമർദനത്തിനും എതിരെ സുരേന്ദ്രൻ ശക്തമായ നിയമപോരാട്ടം നടത്തി.
23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുരേന്ദ്രന് നീതി ലഭിച്ചത്. ആദ്യം ബത്തേരി സബ് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. 2021ലാണ് കോടതി ആദ്യം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എന്നാൽ വിധിക്കെതിരെ സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകി. 2020ൽ സർക്കാർ വീണ്ടും അപ്പീൽ പോയെങ്കിലും അപ്പീൽ തള്ളിക്കൊണ്ട് കീഴ്കോടതി വിധിച്ച തുകയുടെ ഇരട്ടിയിലധികം, 12.5 ലക്ഷം രൂപ നൽകാനാണ് വയനാട് ജില്ലാ കോടതി ഉത്തരവിട്ടത്.
Comments (0)